Monday, September 26, 2011

ഉച്ചഭാഷണം

ഉച്ച ഭാഷണം
നാവുളുക്കുന്നൊരുച്ചിഷ്ട ഭാഷണം
ഉച്ചനേരത്തുമുല്കൃഷ്ട ഭാഷണം
ഉച്ചനീചത്വമില്ലാത്ത ഭാഷണം 
ഉള്ളിലുള്ളോരാ ഭള്ളുകളൊക്കെയും
പള്ളകീറിപ്പുറത്തെടുത്തീടുവാന്‍
ഒന്നുമില്ലെന്നടക്കി വച്ചീടുന്ന
ഗര്‍വ്വമൊക്കെ ഫണം വിടര്‍ത്തീടവേ
"നില്ലു  നില്ലെന്നു' തല്ലിക്കൊഴിക്കുവാന്‍   
തെല്ലു നേരമുണര്‍ന്നിരിക്കട്ടെ ഞാന്‍
നാവടങ്ങാത്തൊരീ യുച്ചഭാഷിണി
----------------------------------------
അടിക്കുറിപ്പ് :
അഴിമതിവിരുദ്ധ   പ്രസംഗം മുഴക്കിയ  അതേ തൊണ്ടകൊണ്ട്
എണ്ണി വാങ്ങുന്ന പച്ച നോട്ടിന്റെ ശീല്‍ക്കാരവും ഉറക്കെ ഉറക്കെ കേള്‍പ്പിക്കും ഞാന്‍ ..

Sunday, September 25, 2011

ഹല്ലോ മൈക്ക് ടെസ്റ്റ്‌ ..ഹലോ .ഹലോ ..

സഹൃദയരെ
കലാ സ്നേഹികളെ ..
ബ്ലോഗൈക ബന്ധുക്കളേ.. 
പുലികളും പുപ്പുലികളും എലികളും വാഴുന്ന ഈ മഹാസാമ്രാജ്യത്തില്‍ ഒന്ന് സഞ്ചരിക്കാന്‍
ഇടതുകാലും വച്ച് ഞാന്‍ ഇറങ്ങുകയാണ് .
ചില കളികളൊക്കെ  പഠിക്കാനും ചിലരെയൊക്കെ ഒന്ന്
പഠിപ്പിക്കാനും .
ഒളിച്ചു വച്ച സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറയലാണ് ഉച്ചഭാഷിണിയുടെ ദൌത്യം .
ധര്‍മവും അത് തന്നെ ..ആശിര്‍വദിക്കുക ..അനുഗ്രഹിക്കുക ..
ഹലോ ...റെഡി   വണ്‍ ...ടു.....ത്രീ ......മൈക്ക് ടെസ്റ്റ്‌ ഹലോ ..ഹലോ ..