Monday, September 26, 2011

ഉച്ചഭാഷണം

ഉച്ച ഭാഷണം
നാവുളുക്കുന്നൊരുച്ചിഷ്ട ഭാഷണം
ഉച്ചനേരത്തുമുല്കൃഷ്ട ഭാഷണം
ഉച്ചനീചത്വമില്ലാത്ത ഭാഷണം 
ഉള്ളിലുള്ളോരാ ഭള്ളുകളൊക്കെയും
പള്ളകീറിപ്പുറത്തെടുത്തീടുവാന്‍
ഒന്നുമില്ലെന്നടക്കി വച്ചീടുന്ന
ഗര്‍വ്വമൊക്കെ ഫണം വിടര്‍ത്തീടവേ
"നില്ലു  നില്ലെന്നു' തല്ലിക്കൊഴിക്കുവാന്‍   
തെല്ലു നേരമുണര്‍ന്നിരിക്കട്ടെ ഞാന്‍
നാവടങ്ങാത്തൊരീ യുച്ചഭാഷിണി
----------------------------------------
അടിക്കുറിപ്പ് :
അഴിമതിവിരുദ്ധ   പ്രസംഗം മുഴക്കിയ  അതേ തൊണ്ടകൊണ്ട്
എണ്ണി വാങ്ങുന്ന പച്ച നോട്ടിന്റെ ശീല്‍ക്കാരവും ഉറക്കെ ഉറക്കെ കേള്‍പ്പിക്കും ഞാന്‍ ..

20 comments:

  1. ഉച്ചഭാഷണം ഉച്ചത്തില്‍ മുഴക്കൂ സ്വന്തം മുഖവുമായി

    ReplyDelete
  2. ആരെങ്കിലും ഓണ്‍ ചെയ്‌താല്‍ മാത്രം ഒച്ച കേള്‍പ്പിക്കുന്ന ആരോരുമില്ലാത്ത പാവമാണേ ...എനിക്ക് വേണ്ടുന്ന കറണ്ട് നിങ്ങള്‍ തന്നെ തരണം ,,ആദ്യം വന്ന കൊമ്പന്‍ സാറിനും ഷൈജു സാറിനും നമോവാകം ..നന്ദി കുന്ദളം...എല്ലാരോടും ഒന്ന് പോയി പറയിന്‍ ...

    ReplyDelete
  3. അഭിനന്ദനങ്ങള്‍...
    കൊമ്പന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
    മറഞ്ഞിരിക്കാതെ മുഖം കാണിച്ചാല്‍ കൂടുതല്‍
    കരണ്ട് തരാം..
    എല്ലാ ഭാവുകങ്ങളും നേരുന്നു..സസ്നേഹം..

    www.ettavattam.blogspot.com

    ReplyDelete
  4. അയ്യോ ...അതൊക്കെ ഗുലുമാല്‍ ആകുമെന്നെ ...ഒച്ച(പാട്ട് ) കേട്ടാല്‍ പോരെ മുഖം കാണണോ ? പപ്പു ഊതിയാലും പരമു ഊതിയാലും നല്ല ഊത്ത് കേട്ടാല്‍ പോരെ ? ..

    ReplyDelete
  5. നാവടങ്ങാത്തൊരീ യുച്ചഭാഷിണി ...ഉച്ചഭാഷിണി കൊള്ളാല്ലോ.....

    ReplyDelete
  6. ദയവായി എന്റെ ഈ കൊച്ചു ശബ്ദം ഒന്ന് നാലുപാടും എത്തിക്കൂ ..ബ്ലീസ് ..

    ReplyDelete
  7. ഉച്ചഭാഷിണി മറ്റുള്ളവരുടെ ശബ്ദം ഉച്ചത്തില്‍ കേള്‍പ്പിക്കുക മാത്രമാണ് ചെയ്യുന്നത്.സ്വന്തം ശബ്ദം കണ്ടെത്താന്‍ ആശംസകള്‍
    നാരദനെ പെരുവഴിയില്‍ കാണുമ്പോള്‍ ഉച്ചഭാഷിണി അലറില്ലെന്ന പ്രതീക്ഷയോടെ
    ആശംസകള്‍

    ReplyDelete
  8. ആളും ആരവവും ഒഴിയുമ്പോള്‍ സ്വയം അലറുന്ന കോളാമ്പി ആകാനാണ് നാരദാ ഉച്ച ഭാഷിണി ശ്രമിക്കുന്നത് .വഴിയിലൂടെ ഏതു നാടനും നിര്‍ഭയം നടക്കാം ..

    ReplyDelete
  9. അപ്പോള്‍ മുഴങ്ങട്ടെ ശബ്ദം.
    ആശംസകള്‍

    ReplyDelete
  10. നിര്ത്താതെ മുഴങ്ങട്ടെ.. ആശംസകള്‍!

    ReplyDelete
  11. "ഉച്ചഭാഷണം" ഇഷ്ടായി... സ്വരം കേട്ടിട്ട് പുതുമുഖം ആണെന്ന് തോന്നിയില്ലട്ടോ :) ആശംസകള്‍ ...

    ReplyDelete
  12. മുഴങ്ങട്ടങ്ങനെ......
    മുഴങ്ങട്ടങ്ങനെ......
    ആശംസകള്‍......

    ReplyDelete
  13. @ചെറുവാടി സാര്‍ ,
    @സ്വന്തം സുഹൃത്ത്
    @ലിപി രഞ്ജു വക്കീല്‍ സാര്‍
    @സങ്കല്‍പ്പങ്ങള്‍
    എല്ലാവര്ക്കും അകമഴിഞ്ഞ നന്ദി ..
    ഈ സഹകരണവും പ്രോത്സാഹനവും ഇനിയും ഉണ്ടാകണേ ..

    ReplyDelete
  14. ഇത് വായിച്ചപ്പോള്‍ ഒരു പ്രാദേശിക നേതാവിന്‍റെ പ്രസംഗം ഓര്മ വന്നു , മാങ്ങ , കൊങ്ങ എന്നാണു അയാള്‍ പറഞ്ഞത് സത്യത്തില്‍ എന്താണ് കൊങ്ങ ആ ആര്‍ക്കറിയാം ...!!

    ReplyDelete
  15. ഇത് ഒരു പുതുമുഖത്തിന്റെ സ്വരം അല്ലല്ലോ...ആശംസകൾ. ഇനിയും വരാം.

    ReplyDelete
  16. @@സിയാവുള്‍: കാണണം ,നന്ദി
    @ parammal : നേതാക്കള്‍ പ്രസംഗിക്കുന്ന തൊക്കെ അവര്‍ക്ക് തന്നെ പിടിപാടില്ലാത്ത കാര്യങ്ങളാണ് ,അല്ലെ സാറേ ..നന്ദി .
    @ Echmukutty :അല്ല എച്മു സാറേ ..ഈ പുതുമുഖം എന്നതുകൊണ്ട്‌ എന്താ ഉദ്ദേശിക്കുന്നത് ? ബ്ലോഗിന്റെ കാര്യമാണോ ? എങ്കില്‍ സംശയം വേണ്ട ഞാന്‍ ബ്ലോഗില്‍ എഴുതുന്നതില്‍ തുടക്കക്കാരനാ ..നന്ദിയുണ്ട് കേട്ടോ ..

    ReplyDelete
  17. ഈ ശബ്ദം ഉച്ചത്തില്‍ മുഴങ്ങട്ടെ.

    ReplyDelete
  18. ആസംസകള്‍ .പേരുപോലെ ഒരു വ്യത്യസ്തത ഈ വരികളില്‍ ഉണ്ട് .നന്ദി

    ReplyDelete